കൊച്ചമ്മ്വോമ്മ വേലിക്കലെ ശീമക്കൊന്നയിലേക്ക് വലിഞ്ഞ് കൈ ഒന്നെത്തിച്ച് ഒന്നുകൂടി ഒന്നാഞ്ഞുനോക്കി!! എത്തുന്നില്ല!
"ഈ വടീംകൂടി കിട്ടിയിരുന്നെങ്കില്‍ കെണറ്റ്യേരെ ള്ള കൊപ്പയില്‍ ബാക്കി ഒരു കായേങ്കുടീള്ളത് കുത്തിയിടാമായിരുന്നു! മൂത്തട്ടൊന്നൂണ്ടാവില്ല്യാ! ന്നാലും ഒരു നേരത്തെ കൂട്ടാന് അതൊക്കെ മതി!"
"കൊച്ചമ്മ്വോമ്മ ദാരോടാ ഈ വര്‍ത്താനം പറയണേ? തന്നത്താന്‍ വര്‍ത്താനം പറയണ സൂക്കേടും തൊടങ്ങ്യോ?"
ചോദ്യം കേട്ടപ്പോത്തന്നെ ആളെ മനസ്സിലായി. അതുകൊണ്ട് തല തിരിക്കാതെ തന്നെ പറഞ്ഞു.
"രമണ്യല്ലേ അത്! ഒന്നുംപറയണ്ട ന്റെ മോളേ! തെങ്ങ് കേറാന്‍ വന്ന കേശവന്‍ ആദ്യം തന്നെ കേറി പട്ട വെട്ടീട്ട് ഇവ്ടെണ്ടായിരുന്ന ആ കുഞ്ഞിത്തോട്ടി അങ്ങട് ഒടിച്ചു!! അതോണ്ട് പ്പോ ഒരു കൊപ്പയ്ക്ക കുത്തിടാനോ രണ്ട് മുരിങ്ങയ്ക്ക പൊട്ടിക്കാനോ രണ്ട് മാങ്ങ പൊട്ടിച്ച് ചമ്മന്തി അരയ്കാനോ പറ്റാണ്ടായി!! അതാ പ്പോ അവനെക്കൊണ്ട് ണ്ടായ്യേക്കണ ഒരുപകാരം!!"
നോക്കുമ്പോള്‍ ചെറിയ വടികള്‍ തുണികൊണ്ടും ചാക്കുചരടു കൊണ്ടും കൂട്ടിക്കെട്ടി പാമ്പിനെപ്പോലൊരു നീളന്‍ കോല്! അതുകൊണ്ട് ഒരു ദിവസം മുഴുവന്‍ ശ്രമിച്ചാലും ഒരില പോലും ഇളക്കാനാവില്ല!
രമണിക്ക് ചിരി സഹിച്ചില്ല!..ആ ചിരിയോടെത്തന്നെ അവള്‍ പറഞ്ഞു!
"അങ്ക്ട് മാറിനിക്ക്വോ! ഞാന്‍ നോക്കട്ടെ! അല്ലാ പ്പെന്തിനാ ആ കൊപ്പക്കായ?! അത് മൂത്തട്ടില്ല്യാ കൊച്ചമ്മ്വോമ്മേ"
"നിന്നോട് ഞാന്‍ പറഞ്ഞിട്ടില്യേ ഇന്നെ പേരെടെത്ത് വിളിക്കരുതെന്ന്" വാത്സല്യത്തോടെ തല്ലാനാഞ്ഞുകൊണ്ട് കൊച്ചമ്മ്വോമ്മ തുടര്‍ന്നു! "അല്ലാ നീയിപ്പോ എങ്ങ്ട് പോയീട്ടാ ഈ വരവ്"?!
നിന്റഛ്ചന്‍ ബാലന്നായര് ന്ന് പറയണ മഹാന്‍ ഇവിടെത്തന്നെണ്ടോ..അതോ ശീമയ്ക്ക് പോയ്യ്വോ? ഒന്ന് ഇത്രടം വരാമ്പറഞ്ഞിട്ട് ആഴ്ച്ച രണ്ടായി!
"അതും ഒരു വിശേഷാ..!! അഛ്ചനെന്താ തോന്ന്യേന്നറിയില്ല, ന്നാള് എന്തോ കേസാവശ്യത്തിന് ടൌണീപ്പോയപ്പോ ഒരു ബ്ലൌസിന്റെ തുണീം എടുത്തോണ്ട് വന്നേക്കണു. അത് ആ ദേവയാനീടവടെ തുന്നാന്‍ കൊടുത്തു. ഇന്നു തരാന്നാ പറഞ്ഞേര്‍ന്നെ! ചെന്നപ്പോ കഴിഞ്ഞട്ടില്ല്യാത്രെ!! ഉച്ചക്ക് വന്നാ തരാന്നു പറഞ്ഞു"!
"ങ്ങാ..അവനെന്തെങ്കിലും കണ്ടട്ട്ണ്ടാവും" എന്നിട്ട് ഒരു രഹസ്യം ചോദിക്കുന്ന മാതിരി "നിനക്ക് വല്ല ആലോചനേം വന്നണ്ടോടീ പെണ്ണേ"?!
നാണം കൊണ്ട് പെണ്ണിന്റെ മുഖം ചുവന്നു! അത് മറയ്ക്കാനായി അല്പം ഉറക്കെത്തന്നെ പറഞ്ഞു! "അതേയ്.. അങ്ങനെ വല്ലോം ണ്ടെങ്കില് അത് ഇവിടെത്തന്ന്യാ ആദ്യം വന്ന് പറയ്വാ..അതോണ്ട് ഇപ്പോ തല്‍ക്കാലം നമുക്ക് കൂട്ടാന്റെ കാര്യം അലോചിക്കാം"!
പറച്ചിലും കഴിഞ്ഞു നേരെ മാവിഞ്ചോട്ടിലേക്ക് നടക്കലും കഴിഞ്ഞു! ഒടിഞ്ഞ തോട്ടീടെ കമ്പെടുത്ത് മാവിലേക്ക് ഒരേറ്! ആദ്യം വിജയിച്ചില്ലെങ്കിലും മൂന്നാമത്തെ ഏറിന് നാലെണ്ണം താഴെവീണു!
പിറകെ കൊച്ചമ്മ്വോമ്മ നടന്നെത്തുമ്പോഴേക്കും മാങ്ങയും കൊണ്ട് ആള് റെഡി!
"ങ്ങാ നീ പൊട്ടിച്ച്വോ?! ആവതില്ല്യ കുട്ട്യേ..അതോണ്ടാ ഇതിനൊന്നും നിക്കാത്തത്! ത്തിരി ചക്കക്കുരു അവടെ കെടക്ക്ണ്ട് ഞാന്‍ അതൊന്ന് നന്നാക്കിയെടുക്കാം!"
"നിക്കാന്‍ നേരല്ല്യ കൊച്ചമ്മൂ..എവിടെ തേങ്ങ?!" ചോദ്യത്തിനു പിറകേത്തന്നെ തെങ്ങയെടുത്ത് പൊതിച്ച് ഉടച്ച് ആ വെള്ളം കൊച്ചുപിള്ളേരെപ്പോലെ അങ്ങനെത്തന്നെ വായിലേക്ക് കമഴ്ത്തി!
"തേങ്ങ ഒരു മുറി എടുത്താപ്പോരേ?"
"പെണ്ണേ..നീ അതവടെ വച്ചേക്ക്..ഞാന്‍ ചെയ്തോളാം..ഇവടെ വീട്ടുപണിയെടുക്കാനാ നീയിങ്ങോട്ട് ഓടിവന്നത്?!" ചക്കക്കുരു നന്നാക്കല്‍ നിര്‍ത്തി കൊച്ചമ്മ്വോമ്മ എന്തോ നഷ്ടബോധത്തോടെ അവളെയും നോക്കിയിരുന്നു!
ഇത്തിരി അകന്ന ബന്ധമാണെങ്കിലും സ്ഥാനം കൊണ്ട് അവള്‍ തന്റേയും മോളുതന്നെ!. അവള്ടെയഛ്ചന്‍ ബാലനും, ജ്യേഷ്ഠന്‍ നാരായണനും, അനിയന്‍ കുഞ്ഞുകുട്ടനും ഭര്‍ത്താവിന്റെ പിതൃസഹോദരീ പുത്രന്മാരാണ്! നാരായണനും കുഞ്ഞൂട്ടനും സര്‍ക്കാരുദ്യോഗസ്ഥരായതുകൊണ്ട് അവരുടെ ജോലിക്ക് സൌകര്യമുള്ളിടങ്ങളില്‍ തന്നെയായിരുന്നു സ്ഥിരതാമസം നാരായണന്‍ പെന്‍ഷനാവേം ചെയ്തു! മക്കള്‍ടെയൊക്കെ കല്യാണോം കഴിഞ്ഞു. ആണ്ടിനും ചക്രാന്തിക്കും മാത്രായി നാട്ടില്‍ വരവ്! കുഞ്ഞൂട്ടന് ഇനീണ്ട് കുറച്ച് കൊല്ലങ്ങള്‍ കൂടി! മക്കളൊക്കെ ബാംഗ്ലൂരും വിദേശത്തുമൊക്കെയാണ് പഠിക്കുന്നത് എന്നാണ് കിഴുവീട്ടിലെ മാലതി വന്നപ്പോ പറഞ്ഞത്.
ബാലന്‍ ഒരു പൊട്ടനാ! പണ്ടേ ആരെങ്കിലും ഒന്ന് എരികേറ്റിക്കൊടുത്താ നിന്ന് തുള്ളിക്കോളും! ചേട്ടനും അനിയനും പഠിച്ച് ജോലിനേടിയപ്പോള്‍ പ്രമാണിയായ അഛനൊപ്പം പാടത്തേം പറമ്പിലേം കാര്യങ്ങള്‍ നോക്കാനും ഒക്കെയായി കൃഷിയുടെ പിന്നാലെ നടന്നു. അന്നത് വലിയകാര്യം തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് മറ്റുള്ളവര്‍ ഉദ്യോഗം മാത്രം നോക്കി സാധാരണയിടങ്ങളില്‍ നിന്നും കല്യാണം കഴിച്ചപ്പോള്‍ ബാലന് നാട്ടിലെ ഏറ്റവും പ്രമാണിത്തമുള്ള തറവാട്ടില്‍ നിന്നും പെണ്ണുകിട്ടിയത്! വെളുത്തു കുറുതായി ഐശ്വര്യവും സൌന്ദര്യവും ഒത്തിണങ്ങിയ സമൃദ്ധമായ ചുരുണ്ട മുടിയുമുള്ള ശാരദ! ആ ഭംഗി അത്രയ്ക്കില്ലെങ്കിലും അതുപോലെത്തന്നെ രമണിക്കും കിട്ടിയിട്ടുണ്ട്! സന്തോഷം നിറഞ്ഞ നാളുകള്‍ പെട്ടെന്നാണ് അവസാനിച്ചത്. ഭാഗം നടത്താതിരുന്നപറമ്പില്‍ അഛനുണ്ടാക്കി വച്ച ബാദ്ധ്യതയുടെ പേരും പറഞ്ഞ് പരാതിക്കാരും വക്കീലും കോടതിയുമായി നല്ലോരു ഭാഗം നഷ്ടപ്പെട്ടു! ബാക്കിവന്നത് ഇനിയും നഷ്ടപ്പെടാതിരിക്കാന്‍ സഹോദരങ്ങള്‍ തന്നെ ഭാഗം വച്ച് പിരിഞ്ഞു! മറ്റുള്ളവര്‍ക്ക് ജോലിയുണ്ടായിരുന്നതിനാല്‍ അതുകൊണ്ടൊരു പ്രശ്നവുമുണ്ടായില്ല! എന്നാല്‍ ബാലന്റെ കാര്യം പരിതാപകരമായി! വലിയൊരു കൂട്ടുകുടുംബമായിരുന്നതിനാല്‍ ഭാര്യവീട്ടില്‍നിന്നും പറയത്തക്ക വലിയ സഹായമൊന്നും ഉണ്ടായതുമില്ല! കൂനിന്മേല്‍ കുരു എന്നു പറഞ്ഞതുപോലെ രണ്ടാമത്തെ പ്രസവത്തില്‍ ശാരദയും അരങ്ങൊഴിഞ്ഞു! അന്ന് രമണിക്ക് നാലോ അഞ്ചോ വയസ്സുകാണും! പിന്നെ അവള്‍ക്ക് രണ്ട് അമ്മമാരായിരുന്നു! ശാരദയുടെ ചേച്ചി സരോജിനിയും മക്കളില്ലാതിരുന്ന താനും! ആശയക്കുഴപ്പമില്ലാതിരിക്കാന്‍ അവള്‍ തന്നെ കണ്ടുപിടിച്ചമാര്‍ഗ്ഗമാണ് ഈ പേരും ചേര്‍ത്തുള്ള വിളി! അതോണ്ട് ഒരലോസരം ഒട്ടിണ്ടായിട്ടില്ല്യേനും!
"ആ ചക്കക്കുരു ഒന്നിങ്ങട് കൊണ്ടര്ണ്ടോ? ന്നട്ട് ഇര്ന്ന് സ്വപ്നം കണ്ടോളോ..അല്ല ആരാ ആ കാമദേവന്‍?"
അവളുടെ പരിഹാസരൂപേണയുള്ള ശാസന കൊച്ചമ്മ്വോമ്മയെ ചിന്തയില്‍ നിന്നുണര്‍ത്തി!
ജാള്യതയോടെ മറുപടിയും പറഞ്ഞു.
"ന്റെ കാമദേവനെക്കുറിച്ചല്ല നിന്നെ കെട്ടാന്‍ വരണ കാമദേവനെക്കുറിച്ചാ ഞാന്‍ ആലോചിച്ചേര്‍ന്നത്..അല്ലെങ്കിലും അധികകാലം ഇവിടിങ്ങനെ വന്ന് നെരങ്ങാന്‍ നിനക്കിനി പറ്റില്ല്യാ..അതൊക്കെ ഇപ്പൊ നിക്കും"
അവളുടെ മുഖം കനത്തു! പല്ലുകടിച്ചുകൊണ്ട് അവളെന്തോ പിറുപിറുത്തു!
ഉച്ചയൂണും കഴിഞ്ഞ് ഉമ്മറത്ത് വന്ന് മുറ്റത്തെ തീവെയിലും നോക്കിയിരിക്കുമ്പോള്‍ കൊച്ചമ്മ്വോമ്മ രമണിയുടെ അടുത്തുവന്നിരുന്നു. വരണ്ട കാറ്റില്‍ മുറ്റത്തെ കരിയിലകള്‍ കരകരാ ശബ്ദമുണ്ടാക്കി നിരങ്ങി നീങ്ങിപ്പോയി! കിളയും നനയുമൊന്നുമില്ലാത്ത പറമ്പിലെ പാതിഉണക്കം ബാധിച്ച ചെറിയ ചെടിക്കള്‍ പ്രതിരോധമൊന്നുമില്ലാതെ കാറ്റിനു കീഴടങ്ങി ആടിക്കൊണ്ടിരുന്നു. ഇരതേടല്‍ നിർത്തിയ കോഴികൾ മുറ്റത്തെ മാവിൻ ചുവട്ടിലെ തണലില്‍ ചിറകു പരത്തി തല പൂഴ്ത്തിക്കിടന്നു. അമ്മണിയമ്മയുടെ പറമ്പിലെ കടപ്ലാവിന്റെ തണലില്‍ അയവിറക്കിക്കൊണ്ട് കിടന്ന പൂവാലി താനിവിടെയുണ്ട് എന്നറിയിക്കാനോ എന്തോ ചെറിയ ശബ്ദത്തില്‍ ഒന്നമറി!
കൊച്ചമ്മ്വോമ്മ അവളുടെ കയ്യെടുത്ത് പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു.
"ന്റെ മോള്‍ക്ക് ദേഷ്യം വന്നുല്ലേ?! അമ്മ ദേഷ്യപ്പെടാന്‍ വേണ്ടിപ്പറഞ്ഞതല്ല. അങ്ങനെയാണ് ജീവിതം. കല്യാണൊക്കെക്കഴിഞ്ഞ് ഭര്‍ത്താവും മക്കളുമൊക്കെയായി പുതിയൊരു ലോകം! അപ്പോ ഈ കുസൃതീം ദേഷ്യോം ഒക്കെ മാറും. ഇപ്പൊ തല്‍ക്കാലം നീ പോയി തുന്ന്യേ ബ്ലൌസ് വാങ്ങിക്ക്! ന്നാ ദ് വച്ചോ" കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കുറച്ച് നോട്ടുകള്‍ അവളുടെ കയ്യിലേക്ക് പിടിപ്പിച്ചു!"
പെട്ടെന്ന് കൈവലിച്ചുകൊണ്ട് അവള്‍ പ്രതികരിച്ചു! " ന്റെ കയ്യില് ന്റെഛ്ചന്‍ തന്ന കാശ്ണ്ട്, തലക്കാല്ം ഇനിക്കിപ്പോ ദ് വേണ്ട! ഇതിനൊന്നും വേണ്ടീട്ടല്ല ഞാന്‍ ഇങ്ങട് വരണത്" ഞാന്‍ പൂവ്വാ"!! അവളെഴുന്നേറ്റു ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ അവളുടെ നിറഞ്ഞകണ്ണുകള്‍ ശ്രദ്ധിച്ചുകൊണ്ട് കൊച്ചമ്മ്വോമ്മ പറഞ്ഞു.
ചിരിച്ചോണ്ട് കേറിവന്ന കുട്ട്യേ ഞാന്‍ കരയിച്ചൂലോ ന്റെ കൃഷ്ണാ! ചിലനേരത്ത് അമ്മയിങ്ങന്യാ ന്റെ കുട്ട്യേ..ഇവിടത്തെയാളും മരിക്കണവരെ എപ്പഴും ഇതുതന്ന്യാ പറയാറ്; കൊച്ചമ്മ്വോ നീയെന്തൊക്ക്യാ പറയണേന്ന് നിന്‍ക്ക് വല്ല നിശ്ചയോണ്ടോന്ന്". ഇപ്പോ ദ് വേണ്ടെങ്കി വേണ്ട! ന്റെ കാലശേഷം ദൊക്കെ നിന്‍ക്ക് തന്ന്യാ.. അതിനും ഇനി താമ്സൊന്നൂല്ല്യാന്നാ തോന്നണേ. ചെറിയൊരു വിഷാദത്തോടെ പറഞ്ഞുനിര്‍ത്തി ഇളം തിണ്ണയിലേക്കിരുന്നു കൊച്ചമ്മ്വോമ്മ.
നിറഞ്ഞുവന്ന ഗദ്ഗദം വലിയൊരു കരച്ചിലാകാതിരിക്കാന്‍, തിരിഞ്ഞുനോക്കാതെ അവള്‍ പറഞ്ഞു " ഈ കരച്ചിലിനു വേണ്ടിത്തന്ന്യാ ഞാന്‍ ഇങ്ങോട്ട് നേരം കിട്ടുമ്പോ ഓടിവരണത്! ഇതിന്റെ സുഖം ഏതു ചിരിക്ക്ണ്ട്ന്നാ കൊച്ചമ്മ്വോമ്മ പറയണേ?!" എന്നിട്ട് കയ്യെത്തിച്ച് ഒരു കിളുന്നു ചാമ്പക്ക പൊട്ടിച്ചെടുത്ത് അടര്‍ത്തി വായിലേക്കിട്ടുകൊണ്ട് വേഗം നടന്നു പടിക്കല്‍ ചെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
"ഞാന്‍ എറങ്ങുണൂട്ടോ..!! അഛ്ചനോടിങ്ങട്ട് നാളെത്തന്നെ വരാമ്പറയാം"!
മിഴിനീരിനിടയിലൂടെ കൊച്ചമ്മ്വോമ്മ ഒന്നു മന്ദഹസിച്ചു! പിന്നെ പതിയെ അകത്തുകടന്ന് വാതിലടച്ചു!