ഈ. മ. യൌ
ഞങ്ങളുടെ വന്ദ്യപിതാവ് ചിറക്കേക്കാരന്‍ ഡേവിഡ് ആന്റണി ആത്മത്തിനു വേണ്ടുന്ന അന്ത്യകൂദാശകള്‍ എല്ലാം സ്വീകരിച്ച് കര്‍ത്താവില്‍ നിദ്രപ്രാപിച്ചവിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. പരേതന്റെ അന്ത്യകര്‍മ്മങ്ങള്‍ കരാഞ്ചിറ സെന്റ് ഫ്രാന്‍സീസ് പള്ളി സെമിത്തേരിയില്‍...
പൂര്‍ണ്ണമായും വായിക്കുന്നതിനു മുന്‍പ് ആരെന്നു വ്യക്തമാക്കാന്‍ കാര്‍ഡ് കൊണ്ടുവന്ന പയ്യനെ തല ഉയര്‍ത്തിനോക്കി. അവന്‍ അടുത്തവീട്ടിലെ വിതരണവും കഴിഞ്ഞ് വലിയ ശബ്ദത്തോടെ സൈക്കിള്‍ സ്റ്റാന്‍ഡ് തട്ടി മുന്നോട്ട് കുതിക്കുന്നു!.സാധാരണയില്‍ കവിഞ്ഞ പ്രാധാന്യമൊന്നുമില്ലാത്ത ഒരു മരിച്ചറിയിപ്പ് എന്ന നിലയില്‍ കാര്‍ഡ് അമ്മക്ക് കൈമാറി. പാത്രം കഴുകിയിരുന്നിടത്തുനിന്ന് നടുപൂര്‍ണ്ണമായും നിവര്‍ത്താതെ എണീറ്റ് രണ്ടുകയ്യും അല്പം കയറ്റികുത്തിയ നരച്ച സാരിയുടെ രണ്ടു കാലുകളിലും തുടച്ച് അമ്മ കാര്‍ഡ് കൈപ്പറ്റി, വായനയും കഴിഞ്ഞു.
അമ്മയുടെ കണ്ണുകളില്‍ ഒരു പരിചയത്തിന്റെ തിളക്കം! പിന്നെ ഒരു നഷ്ടബോധത്തിന്റെ നിഴലാട്ടം.അമ്മ അങ്ങനെയാണ്. നാട്ടില്‍ ആരു മരിച്ചാലും അമ്മക്ക് അതൊരു നഷ്ടം തന്നെയാണ്. അവരെപ്പറ്റി എന്തെങ്കിലും ഓര്‍മ്മകള്‍ അമ്മക്ക് പറയാനുണ്ടാകും! അഛ്ചന്റെ നിഴല്‍ പറ്റിയല്ലാതെ പുറത്തിറങ്ങിയിരുന്നില്ലാത്ത അമ്മക്ക് എങ്ങനെ ഇത്രയധികം ആളുകളെ അറിയുന്നു എന്നത്ഭുതപ്പെട്ടിട്ടുണ്ട്! നാട്ടുപ്രമാണിയായിരുന്ന മുത്തഛ്ചന്റെ പരിചയക്കാരുടെ ഡാറ്റാബേസിന്റെ ബാക്കിപത്രം എന്ന് അതിനുത്തരവും കിട്ടിയിട്ടുണ്ട്. പിന്നെ പാറു, കല്യാണി, അമ്മിണി എന്നിങ്ങനെ നാട്ടിന്‍പുറ റിപ്പോര്‍ട്ടര്‍മാരുടെ വലിയൊരു സൌഹൃദ ശൃംഖലയും.
"ഡാ മക്കളേ!..ഇതാരാന്നറിയോ?!..നമ്മ്ടെ ഡേവീസ് മാഷ്!" (അമ്മക്ക് മാത്രമല്ല ഞങ്ങളുടെ നാട്ടുകാര്‍ക്ക് മുഴുവന്‍ ഇദ്ദേഹം ഡേവിഡ് അല്ല ഡേവീസ് മാഷ് ആണ്)
അമ്മ തുടര്‍ന്നു.."നല്ലോരു മാഷായിര്ന്നു...നല്ലോരു മനുഷ്യനും. സ്കൂള് സ്കൂളാക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടണ്ട് ട്ടാ..പാവം!...ആരാ ദ് കൊണ്ട് തന്നേ?!"
മനസ്സിലേക്ക് ഒരു ആറടിപൊക്കവും കറുത്ത നിറവും തൂവെള്ള പോളിയെസ്റ്റര്‍ ഷര്‍ട്ടും മുണ്ടും കടന്നുവന്നു.നിശ്ചയദാര്‍ഢ്യം സ്പുരിക്കുന്ന കറുത്ത മുഖത്ത് തീഷ്ണതയുള്ള കണ്ണുകളും ഇമ്മിണി ബല്യ ഒരു മൂക്കും മുഴങ്ങുന്ന ശബ്ദവും!. ഡേവീസ് മാഷ് ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹം ഒരിക്കല്‍പോലും ക്ലാസ്സെടുത്തിട്ടില്ല. പിന്നെ വല്ലപ്പോഴും ഒന്നിലധികം ടീച്ചര്‍മാര്‍ അവധിയെടുക്കുന്ന വേളകളില്‍ ഹാജര്‍ബുക്കുമായി, മുന്നോട്ട് സാവധാനത്തിലുള്ള ഒരു ആട്ടത്തോടെ അദ്ദേഹം ക്ലാസ്സിലെത്തും. വന്നതിനു ശേഷം അദ്ദേഹം മുന്‍ബഞ്ചിലിരിക്കുന്ന ആരെയെങ്കിലും വിട്ട് ആരെയും ഭയാക്രാന്തനാക്കാന്‍ പോന്ന, ഒരറ്റത്ത് കറുത്ത ടേപ്പ് ചുറ്റിയ അദ്ദേഹത്തിന്റെ ചൂരല്‍ ഓഫീസ് റൂമില്‍ നിന്നെടുപ്പിക്കും! അത് അദ്ദേഹത്തിന്റെ ഒരു ട്രിക്ക് ആയിരുന്നു. ക്ലാസ്സില്‍ കടന്നുവരുന്ന നേരത്ത് ബഹളത്തിനിടെ ചിലപ്പോള്‍ ചൂരല്‍ ചിലരുടെയെങ്കിലും കണ്ണില്‍പ്പെടാതെയിരിക്കാന്‍ ചാന്‍സുണ്ട്. ഇതാവുമ്പോള്‍ എല്ലാവരും കാണുമല്ലോ?! പിന്നെ മുഖത്ത് സിംഹത്തിന്റെ ഭാവമാണെങ്കിലും ചൂരല്‍ കൊണ്ടു നടക്കാത്ത മാഷ് എന്ന ഒരു സല്‍പ്പേരും അദ്ദേഹം ആഗ്രഹിച്ചിരിക്കണം. ഇദ്ദേഹത്തിന്റെ ക്ലാസ്സില്‍ ഇരിക്കേണ്ടിവന്നിട്ടുള്ള കുട്ടികള്‍ക്കെല്ലാം ഒരേമുഖഭാവമായിരുന്നു. ചിക്കന്‍ സെന്ററിലെ കോഴികളുടെ മുഖഭാവം. എപ്പോഴാണ് കശാപ്പിന് പിടിക്കുക എന്നറിയില്ലല്ലോ? പോരാത്തതിന് ചൂരല്‍ കണ്ടപ്പോഴുണ്ടായ മൂത്രശങ്ക വേറെയും!
ഇദ്ദേഹം ഒരിക്കല്‍ പോലും പരിചയക്കാരുടേയോ സഹപ്രവര്‍ത്തകരുടേയോ മുഖത്ത് നോക്കി ചിരിച്ച് ഞാന്‍ കണ്ടിട്ടില്ല. ഒരിക്കലും ചിരിക്കാത്ത മനുഷ്യന്‍ എന്നായിരുന്നു എന്റെ ധാരണ! ഒരിക്കല്‍ ആധാരണ തെറ്റി. എന്റെ മുഖത്തുനോക്കി അദ്ദേഹം പല്ലുകള്‍ മുഴുവന്‍ കാട്ടിച്ചിരിച്ചു. അത് പക്ഷേ വളരെ വൈകിയ വേളയിലായിരുന്നു എന്നു മാത്രം. സ്കൂള്‍ ആനിവേഴ്സറിയോടൊപ്പം ഇദ്ദേഹം റിട്ടയര്‍ ചെയ്യുന്നതിന്റെ ഒരു സെന്റ് ഓഫ് ആഘോഷവും ഒരുമിച്ചാണ് നടത്തിയത്. ആഘോഷങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ശേഷം സമ്മാനദാനച്ചടങ്ങ് ഇദ്ദേഹമായിരുന്നു നടത്തിയിരുന്നത്! സാമാന്യം നല്ലരീതിയില്‍
തന്നെ പടം വരച്ചിരുന്ന എന്റെ ചേട്ടന്റെ പേര്‍ അനൌണ്‍സ് ചെയ്തു. പെന്‍സില്‍ ഡ്രോയിംഗ് ഒന്നാം സ്ഥാനം! അതായിരുന്നു മത്സരങ്ങളുടെ സമ്മാനങ്ങളില്‍ അവസാനത്തേത്. സ്കൂളില്‍ അങ്ങനെ പ്രത്യേക ആക്ടിവിറ്റീസൊന്നുമില്ലാത്ത, ഒരു മത്സരങ്ങളിലും പങ്കെടുക്കാത്ത ഒരു തികഞ്ഞ അന്തര്‍മുഖനായിരുന്നു ഞാന്‍. ആ എന്നെ ഞെട്ടിച്ചുകൊണ്ട് അതാ എന്റെ പേര്‍ അനൌണ്‍സ് ചെയ്യുന്നു!. അവിശ്വസനീയതയുടെ നിമിഷങ്ങള്‍!...ചെവിയില്‍ ട്യൂണ്‍ ചെയ്തിട്ട് കിട്ടാത്ത റേഡിയോ പോലെ ഒരു മൂളല്‍ മാത്രം. വെറുതേ നടന്നവനും വിളിച്ചു സമ്മാനം കൊടുക്കുന്നോ?! ആരൊക്കെയോ എന്നെ സ്റ്റേജിലേക്ക് കയറ്റിവിട്ടു. സ്വബോധം നഷ്ടപ്പെട്ടവനേപ്പോലെ നില്ക്കുന്ന എന്റെ അടുത്തേക്ക് ഡേവീസ് മാഷ് നടന്നു വരുന്നു. നിറഞ്ഞ ചിരിയോടെ എനിക്ക് ഒരു സര്‍ട്ടിഫിക്കറ്റും ഒരു പേനയും (അന്നത്തെക്കാലത്ത് ഏകദേശം ഒരു പത്തുരൂപയോളം വിലയുള്ളത്)സമ്മാനിക്കുന്നു. പിന്നെ ഞാന്‍ അദ്ദേഹത്തെ തൊഴും എന്ന മുന്‍ധാരണയില്‍ അദ്ദേഹം എന്നെ നോക്കിതൊഴുന്നു! പക്ഷേ എലിപ്പെട്ടിയില്‍ നിന്ന് രക്ഷപ്പെട്ട എലിയപ്പോലെ കിട്ടിയതും വാങ്ങി മറ്റൊന്നും ശ്രദ്ധിക്കാതെ ഞാന്‍ പുറത്തേക്ക് പായുന്നു! സദസ്സില്‍ കൂട്ടച്ചിരിയുയരുന്നു.
"എന്തൂട്ടാലോചിച്ചട്ടാ ഈ ഇരിക്കണേ..പോയി ആ റേഷന്‍കടേല് മണ്ണെണ്ണ വന്നണ്ടോന്ന്
അന്വേഷിച്ച്ട്ട് വന്നേടാ!" അമ്മയുടെ സ്നേഹരൂപേണയുള്ള ശകാരം ചിന്തയുടെ ഡിസ്‌പ്ലേ കാര്‍ഡ് ഡിസെബ്ള്‍ ആക്കി!
"അമ്മേ ആ വയലറ്റ് കളറുള്ള പേന അമ്മ എവ്ടെങ്കിലും കണ്ടോ?! എനിക്ക് സ്കൂളില് പഠിത്തത്തില് ഒന്നാമതായേന് കിട്ടീത്!" മാഷ്‌ടെ ഓര്‍മ്മയില്‍ നിന്നും യഥാര്‍ത്ഥ്യത്തിലേക്കുള്ള ഒരു ചോദ്യം!
"അതഛ്ചന്‍ എവ്ട്യോ ഭദ്രായിട്ട് എടുത്ത് വച്ചട്ട്ണ്ട്!..നീ പോയി പറഞ്ഞ പണി ചെയ്യ്!" മരിച്ചറിയിപ്പില്‍ നിന്നും ഓര്‍മ്മവന്ന ആ "പത്രാസിന്റെ" പരിപ്പ് ഇവിടെ വേവില്ല്യടാ..എന്ന ഭാവം ഒളിപ്പിച്ചു വച്ച ചിരിയോടെ അമ്മ ചൂലെടുത്ത് ഉമ്മറം അടിച്ചുവാരാന്‍ നടന്നു.

No comments:
Post a Comment