കാത്തു കാത്തിരുന്ന് ഒരു മഴക്കാറ് ഇപ്പൊ പെയ്യും എന്ന ലാസ്റ്റ് മൊമെന്റിലാണ് വേലുക്കുട്ടി കൈ നെറ്റിക്കുമേലെ വച്ച് ആകാശത്തേക്ക് നോക്കി തല ഒന്നു ചെരിച്ചു പിടിച്ച് ഒരവലോകനം നടത്തിയത്.
"എയ്! ഭയങ്കര മഴ്യണ്ല്ലോ വര്ണത്. ഇതൊരു മൂന്നൂസത്തക്ക് പെയ്യാന്ണ്ടല്ലോ! രാവുണ്ണ്യേട്ടാ...സാധനങ്ങളെന്തെങ്കിലും വേണച്ചാ ഇന്നന്നെ വാങ്ങി വച്ചോട്ടാ...ഇന്ന്യോര് മൂന്നീസത്തക്ക് പൊറത്തക്കെറങ്ങാമ്പറ്റീന്ന് വരില്ല്യാ!!...അമ്മാതിരി വരവാ വരണത്..തോര്‍ന്ന് കിട്ടാന്‍ വെഷമിക്കൂട്ടാ!!"
ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തില്‍ ജീവിച്ചിരുന്ന, വേണമെങ്കില്‍ ഇന്ത്യന്‍ ആര്‍മിക്ക് പാക്കിസ്ഥാനെതിരെ പ്രയോഗിക്കാന്‍ തക്ക പ്രഹരശേഷിയുള്ളഒരു കരിങ്കണ്ണനായിരുന്നു വേലുക്കുട്ടി എന്ന ജന്മം. മറ്റുള്ള കരിങ്കണ്ണന്മാര്‍ക്കും കരിനാക്കന്‍മാര്‍ക്കും വിരുദ്ധമായി ഇദ്ദേഹം പറയുന്നതിനെതിരെയുള്ള കാര്യങ്ങളാണ് കൂടുതലും സംഭവിക്കുക പക്ഷേ ഉടനെ സംഭവിക്കുമെന്നത് മൂന്നരതരം. ആ മഹാനാണ് മഴക്കാറ് കണ്ടപ്പോള്‍ പ്രവചനം നടത്തിയിരിക്കുന്നത്.ആ മഴക്കാറ് അതുപോലെത്തന്നെ മാറിപ്പോയി വേറെ എവിടെയോ, ഒരുപക്ഷേ അറബിക്കടലില്‍ തന്നെയോ പോയി പെയ്ത് ദേഷ്യം തീര്‍ത്തു!.
മറ്റൊരിക്കല്‍ മാഷടെ പറമ്പില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രിയോര്‍ മാവ് കണ്ട് " ആയ്! ദെന്തൂട്ട് പൂക്കലാ ഈ പൂത്തേക്കണേ?!! ഈ കൊല്ലം മാഷ് ഇതോണ്ട് പണക്കാരനാവൂട്ടാ!" എന്നനുഗ്രഹിച്ചു. അന്നു വൈകീട്ട് തന്നെ പ്രതീക്ഷിക്കാത്ത ഒരു മഴ പെയ്ത് ഒന്നു പോലും ബാക്കി നില്‍ക്കാതെ മാമ്പൂ മുഴുവന്‍ സ്വാഹാ!.
പക്ഷേ ഇദ്ദേഹത്തെ കണ്ടാല്‍ കാണുന്നവര്‍ ഓടിയൊളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ച ഒരു സംഭവമുണ്ടായി. ചെത്തുകാരന്‍ ആനന്ദന്റെ പെങ്ങളെ കല്യാണം കഴിച്ച് കൊടുത്തിരിക്കുന്നത് തൃശ്ശൂരിനടുത്ത് അമ്മാടം എന്ന സ്ഥലത്തേക്കാണ്. സ്വര്‍ണ്ണപ്പണിക്കാരനായ അളിയന്‍ കോയമ്പത്തൂരിലേക്ക് പോകുന്ന ദിവസങ്ങളില്‍ അതിന്റെ ഒരു പ്രിവിലേജ് എന്ന
പോലെ പെങ്ങള് രണ്ട് ദിവസത്തേക്ക് സ്വന്തം വീട്ടില്‍ വന്ന് സുഖിക്കല്‍ പതിവുണ്ട്. അങ്ങനെയൊരു കോയമ്പത്തൂര്‍ യാത്രാദിനത്തില്‍ പ്രിയതമനോട് രണ്ടുദിവസം കഴിഞ്ഞ് തിരിച്ചെഴുന്നെള്ളാം എന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞു വന്നത് കുടുംബത്തില്‍ നാലുമാസം മുമ്പ് റിലീസായ 'ന്യൂ ജെനറേഷനുമായിട്ടാണ്'. കുറ്റം പറയരുതല്ലോ കുഞ്ഞ് ജന്മനാ എന്തൊക്കെയോ അസുഖക്കാരിയായിരുന്നു.
പിറ്റേന്ന് രാവിലെ ഒരു പത്തുമണിയോടു കൂടി ആനന്ദന്റെ മദര്‍ ഇന്ത്യ കുഞ്ഞിനെ സ്വന്തം കാലുകള്‍ നിവര്‍ത്തിവച്ച് അതില്‍ കിടത്തി കുളിപ്പിച്ച് തോറ്‍ത്തി നെറുകയില്‍ രാസ്നാദി പൊടിയൊക്കെയിട്ട് കുഞ്ഞിന്റെ അമ്മക്ക് കൈമാറിയശേഷം, കുളിപ്പിക്കുമ്പോള്‍ ഇരിക്കാനുപയോഗിച്ച ചെറിയ മരക്കട്ടയും കുഞ്ഞിന്റെ ദേഹത്തു പുരട്ടുന്നതിനു എന്തോ കൊണ്ടുവന്ന് വച്ച ഒരു വാഴയിലക്കഷണവും ചെറിയ പച്ചബക്കറ്റും ചൂടുവെള്ളം പകര്‍ത്താനുപയോഗിച്ച അലുമിനിയപ്പാത്രവുമെല്ലാം എടുത്തു മാറ്റുന്ന നേരത്താണ് നമ്മുടെ അപകടകാരിയുടെ വരവ്. ഇത്യാദി കാര്യങ്ങള്‍ അവിടെ ഒരു സ്ഥിരം കാഴ്ചയല്ലാത്തതിനാലും, ഇന്ദിരയും കുഞ്ഞും വന്നകാര്യം ചിന്തയില്‍ പോലുമില്ലാത്തതിനാലും, വേലിയില്‍ നായ നൂണ്ട് പോയപ്പോള്‍ ഉണ്ടായ ചെറിയ കഴയിലൂടെയുള്ള കാഴ്ചയായതിനാലും, സര്‍വ്വോപരി കല്ല്യാണി പുഴമീന്‍ നന്നാക്കുകയായിരുന്നുവെന്ന് തെറ്റിദ്ധരിച്ചതിനാലും തന്റെ കടമ നിര്‍വ്വഹിക്കാനുള്ള ആ ഒരവസരം വേലുക്കുട്ടി കൃത്യമായി ഉപയോഗിച്ചു.
"കല്ല്യാണ്യേട്ത്ത്യേ...നല്ല പൊഴമീനാണ്ന്ന് തോന്ന്ണല്ലോ?..എന്തൂട്ടാ സാദനം..ബ്രാലാ അത്യാ വാള്യാ..ഉം..ആഘോഷിച്ചോളേന്‍..ആഘോഷിച്ചോളേന്‍" എന്നു പറയലും കുനിഞ്ഞ് പാത്രമെടുത്ത് നിവര്‍ന്ന് വരികയായിരുന്ന കല്ല്യാണി "പണ്ടാറക്കാലന്‍ ചതിച്ചൂലോ" എന്നും പറഞ്ഞ് തലയില്‍ കയ്യും വച്ച് അതേ പോലെ തന്നെ നിലത്തേക്കിരിക്കലും ഏകദേശം ഒരു രണ്ടു സെക്കന്റ് വ്യത്യാസത്തിലായിരുന്നു.
വേലുക്കുട്ടിയുടെ കരിങ്കണ്ണിന്റ വീര്യം കൂടിയതു കൊണ്ടോ അതോ സ്വന്തം ആയുസ്സിന്റെ ബലം കുറഞ്ഞതു കൊണ്ടോ കുഞ്ഞിന് വൈകുന്നേരം മുതല്‍ ഒരു മഞ്ഞനിറം വ്യാപിച്ചു. ഒന്നര ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആ കുഞ്ഞുജീവന്‍ ഈ ഭൂമി വിട്ടു പോയി. ജന്മനാ പിത്താശയത്തിന്റെയോ കരളിന്റെയോ മറ്റോ പ്രവര്‍ത്തനം തകരാറിലായിരുന്ന കുഞ്ഞിന് വേലുക്കുട്ടിയുടെ കരിങ്കണ്ണിലൂടെ മോക്ഷം കിട്ടിയെന്നു വേണമെങ്കില്‍ പറയാം.
കോപാകുലരായ നാട്ടുകാരുടെ മുഴുവന്‍ പ്രതികരണം ഏറ്റുവാങ്ങാന്‍ കൃശഗാത്രനായ വേലുക്കുട്ടിയുടെ ശരീരത്തിന് സ്റ്റാമിന ഇല്ലായിരുന്നു. അവശനിലയിലായ വേലുക്കുട്ടിയെ ആരൊക്കെയോ ചേര്‍ന്നാശുപത്രീലാക്കി. പതിനഞ്ച് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തിരിച്ചെത്തിയ വേലുക്കുട്ടി അതിനു ശേഷം വീടിനു പുറത്തിറങ്ങാതായി. ഇനി അബദ്ധവശാലെങ്ങാന്‍ മുടിവെട്ടാന്‍ പോകുമ്പോഴോ ഡോകടറെക്കാണാന്‍ പോകുമ്പോഴോ മറ്റോ ആരെങ്കിലും മുന്നില്‍ വന്നുപെട്ടാല്‍ പേടിച്ചിരുന്നത് ആ ആളെക്കാള്‍ വേലുക്കുട്ടിയായിരുന്നു എന്നതായിരുന്നു സത്യം!

No comments:
Post a Comment