ദുഫായിലെ റേഡിയോ പരസ്യങ്ങള്‍ നമ്മളോട് വ്യംഗ്യമായി ചോദിക്കുന്നു "നാണോമ്മാനോണ്ടോ?"
ഓരോ വിഭാഗം പരസ്യങ്ങളും നമ്മെ വല്ലാതെ ലജ്ജിപ്പിക്കും.
1) ഹോട്ടല്‍-റെസ്റ്റോറന്റ്-ചായ-കാപ്പി
മിക്കവാറും എല്ലാ ഹോട്ടലുകളും പ്രവാസിയുടെ നൊസ്റ്റാള്‍ജിയയുടെ മൂന്നും കൂട്ടി പിടിച്ച് ഞെക്കുന്ന തരത്തിലുള്ള പേരുകളിലാണ് പരസ്യം! തറവാട്, പടിപ്പുര, നാലുകെട്ട്, തട്ടിന്‍പുറം, മച്ചകം, സ്രാംബി, അടുക്കള, പശുത്തൊഴുത്ത്, കഴുക്കോല്, പറ, എടങ്ങഴി, കോളാംബി എന്നിങ്ങനെ ഫ്യൂഡല്‍ മുദ്രകളും നാമങ്ങളും!(തക്കാരം, കറിച്ചട്ടി, കുഴുതല്, ആപ്പച്ചട്ടി, വെളിച്ചെണ്ണക്കുപ്പി എന്നിങ്ങനെ വേറൊരു വിഭാഗവുമുണ്ട്)
ഇവിടെ കിട്ടുന്ന ഭക്ഷണങ്ങളോ ഫീകരനാമങ്ങള്‍! 'അട്ടപ്പാടിച്ചിക്കന്‍, വരമ്പത്തെ പോത്ത്, ആടിനെ ഓടിച്ചിട്ട് വറ്റിച്ചത്, അമ്മച്ചിപ്ലേറ്റൂണ്, മുളകിടിച്ച കോഴി, കുട്ടനാട്ടില്‍ പട്ടിപിടിച്ച താറാവ്, മത്തി ആനചവിട്ടിയത്, ആടിന്റെ അദൃപ്പം, കടലിന്റെ കുദ്രത്ത്, പോത്തിന്റെ തിരുവാതിരക്കളി, അങ്ങനെയങ്ങനെ കുട്ടിക്കാലത്ത് എല്ലാപ്രവാസികള്‍ക്കും അവരുടെ വീടുകളില്‍ അമ്മമാര്‍ ഉണ്ടാക്കികൊടുത്തിരുന്ന കറികള്‍, കൂടെ പുലി ടീയുടെ ജിഞ്ചര്‍ ചായ, അതും മില്ല്യണ്‍സിന്റെ ബിസിനസ്സ് ഡീലാക്കി വരുന്ന പുങ്കന് ഭാര്യേടെ വക, "അമ്മണ്ടാക്യ ചായടെ രുച്യല്ല ദ് ഭാര്യണ്ടാക്ക്യ ചായടെ രുച്യാ" ന്നൊരു ഭീഷണിയോടെ.
2) ജ്വല്ലറി-ആഭരണ-വസ്ത്ര പരസ്യങ്ങള്‍
ഇതെപ്പോഴും രണ്ട് തായ്കുലമകുടങ്ങളായ പൊട്ടികളായിരിക്കും പറയുക! മഞ്ജുവാര്യര്‍ വന്നശേഷം വാരസ്യാരാണ് ഒരു ജ്വല്ലറിപാര്‍ട്ടിക്കുവേണ്ടി നിവേദനവും കൊണ്ടുവരുന്നത്! അതിങ്ങനെ " നമസ്കാരം ഞാന്‍ മഞ്ജുവാര്യര്‍! "കളിയാണ്" ജ്വല്ലറിയില്‍ നിന്നും 10000 ദിര്‍ഹത്തിന് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് മില്ല്യണയറ്‍ ആകാനുള്ള ചാന്‍സ് ലഭിക്കുന്നു! അതുകൊണ്ട് ഭക്ഷണത്തിനും താമസത്തിനും വീട്ടുചെലവിനും കൊടുത്ത് പണം വെറുതേകളയാതെ ഇന്നു തന്നെ "കളിയാണ്" ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി കോടീശ്വരന്‍മാരാകൂ!" (ഒരു ചാന്‍സേ!)
3) റിയല്‍ എസ്റ്റേറ്റ്-കാറ്
മുടിയ്ക്കാനുണ്ടായ പെണ്ണിന് മൂളയില്ല്ലാപ്പയ്യന്‍ എന്നമട്ടിലായിരിക്കും ഈ ദമ്പതികള്‍!
പെണ്ണു പറയും:-
"ചേട്ടാ നാളെയല്ലേ ചേട്ടന്റെ ബെര്‍ത്ഡേ ഞാന്‍ ചേട്ടന് ഒരു സര്‍പ്രൈസ് വച്ചിട്ടുണ്ട്,
അപ്പോള്‍ ചേട്ടന്‍: അതെന്താ ഡാര്‍ലിംഗ്? (ഡാര്‍ലിംഗ്! ഏതുവീട്ടില്‍ ഇങ്ങനെ വിളിക്കുന്നാവോ)
അപ്പോള്‍ ഡാര്‍ലിംഗ്: ചേട്ടാ കാക്കനാടിനോട് തൊട്ടടുത്തുള്ള കട്ടപ്പനയില്‍ കോണ്‍ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ പുതിയ ഗേറ്റ് കമ്മ്യൂണിറ്റി വരുന്നു! ഞാന്‍ ഒന്നും നോക്കിയില്ല ഉടനെതന്നെ നാലെണ്ണം ബുക്ക് ചെയ്തു! നെടുംബാശ്ശേരി എയര്‍പോര്‍ട്ടിന് തൊട്ടടുത്തായതിനാല്‍ ഒന്നു നമുക്കെടുത്തിട്ട് ബാക്കി മൂന്നെണ്ണം വെറുതേയിട്ട് മാസം അമ്പതിനായിരം രൂപയുടെ വരുമാനമുണ്ടാക്കാം (ഉണ്ട!) പിന്നെ കോണ്‍ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ പാരമ്പര്യം അതുമാത്രം പോരെ!!(വീട് കിട്ടിയില്ലെങ്കിലും)
അപ്പോള്‍ ചേട്ടന്‍: നീയാണെടി യഥാര്‍ത്ഥഭാര്യ! നീയും കോണ്‍ഫിനാന്‍ഷ്യല്‍ഗ്രൂപ്പുമാണ് എന്റെ ഐശ്വര്യം!!!
(ഡാര്‍ലിംഗും പോയി ഡൂര്‍ലിംഗും പോയി! ങ്ങ്ഹാ..പത്തിരുപത്തഞ്ച് കൊല്ലം കൊണ്ട് പട്ടിണികിടന്നുണ്ടാക്കിയതെല്ലാം കടുകുവറുത്തിട്ടു!)
അടുത്ത കുടുംബവിളക്ക്, കെട്ടിയ പ്രെഷ്യസ് സ്റ്റോണിനോട്(തലേക്കല്ലന്‍ എന്നു മലയാളത്തില്‍ പറയാം) : "ചേട്ടാ ഞാന്‍ റെഡി നമുക്ക് എവിടെയെങ്കിലും ഡിന്നറിന് പോകാം(പിന്നെ എവിടെപ്പോകാമെന്നു കരുതിയാണാവോ റെഡിയായത്?)
തലേക്കല്ലന്‍: അതൊക്കെ അവിടെ നിക്കട്ടെ, ഡിന്നറിന്റെ കാശിന് ഒരു പുതിയ കാര്‍ കിട്ടിയാലോ?
വിളക്ക്: വെറും ഒരു ഡിന്നറിന്റെ കാശിന് കാറോ? അങ്ങനെയെങ്കില്‍ നമുക്ക് രണ്ടെണ്ണം വാങ്ങാം ഒന്നെനിക്കും ഒന്ന് വേണമെങ്കില്‍ ചേട്ടനും! നമ്മള് മാസത്തില്‍ രണ്ടുതവണ ഡിന്നറിന് പോയെന്ന് കരുതിയാപ്പോരേ(ഈ ബുദ്ധി ട്യൂഷനുപോയാലൊന്നും കിട്ടില്ല!)
ഇനിയാണ് ക്ഷമപരീക്ഷിക്കുന്ന ഒന്ന്!
"ഒരു സകലകലാവല്ലഭന്റെ മോണോ ആക്ട്, (റേഡിയോ പരസ്യമാണെങ്കിലും ഇവന്‍ സംഭാഷണത്തിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറിനിന്നാണ് അഭിനയിക്കുന്നതെന്ന് ഉറപ്പ്!)
"ഇറങ്ങിയല്ലോ കാസനോവ, ലൈനടിക്കാന്‍! കണ്ണാടിയില്‍ മുഖം നോഖ്യോ"(ഇത് വലതുവശത്തു നിന്ന് അലപം ദേഷ്യത്തില്‍!)
"ഇന്റര്‍വ്യൂവിനൊന്നുമല്ലല്ലോ വെറുതേ ഒന്നിറങ്ങുകയല്ലേ
അതിനെന്തിനാ കണ്ണാടിയും മേക്കപ്പുമൊക്കെ!"(പാവം! അല്ലെങ്കില് നോക്കാറേയില്ല!(ഇതു ഇടതുവശത്തോട്ട് മാറിനിന്ന്)
ങ്ങാ സൌന്ദര്യം സംരക്ഷിക്കാന്‍ ഇതാ ഒരെളുപ്പവഴി, "പയര്‍ & മാംസം" (ഇത് മോളില്‍ കയറിനിന്നിട്ടാണെന്നു തോന്നുന്നു)
(പണ്ട് ഷാരൂഖ്ഖാനായിരുന്നു ഇതിന്റെ പരസ്യമോഡല്‍! പ്രോഡക്ടിന്റെ മികവുകൊണ്ടോ വില്പനയുടെ ഉഷാര്‍ കൊണ്ടോ ഇപ്പോള്‍ ഇതുപോലെയുള്ള മോണോ ആക്ട് പ്രതിഭകള്‍ കുബൂസ് തിന്നു ജീവിക്കുന്നു!)
ഇതുകൂടാതെ പലവിധ ചെറുവക പരസ്യങ്ങള്‍ നമ്മളെ...
ങ്ങാ ഒന്നുകൂടെ ഓര്‍മ്മവന്നു!
മരങ്ങോടന്‍: രാധേ...കറന്റുപോയി, ചൂടെടുത്തിട്ടുവയ്യ! ദേ കൊച്ച് കരയുന്നു..ആ റീചാര്ജ്ജബിള്‍ ഫാനിങ്ങൈടുത്തേ.......യ്!!! (പശ്ചാത്തലത്തില്‍ ഒരു കൊച്ചിന് നുള്ളുകിട്ടി! അതിന്റെ കരച്ചില്‍!)
രാധാമരങ്ങോടന്‍: അയ്യോ ചേട്ടാ! അതില്‍ ചാര്‍ജ്ജില്ലല്ലോ ചേട്ടാ! ഇനിയെന്തുചെയ്യും! (എന്തു ചെയ്യാന്‍, കൊച്ചിന് വീശിക്കൊടുക്കുകയല്ലാതെ!)
മരങ്ങോടന്‍: അതേയ് എന്റെ ശ്രീമതീ..ഇത് ഫോസ്ഫേറ്റ് എലക്ട്രോണിക്സിന്റെ ഫാനാ..ചാര്‍ജ്ജില്ലെങ്കിലും 30 മണിക്കൂര്‍ ലൈറ്റ് കത്തും(ഫാന്‍????!!) അതുകൊണ്ട് നോ പ്രോബ്ളം! പിന്നെ ഇടിവെട്ട് വരുന്നുണ്ടെങ്കില്‍ തിരിച്ചറിയാനുള്ള സംവിധാനവും ഇതിലുണ്ട്(വാങ്ങുന്നതിനുമുന്പേ ഇങ്ങനൊരു സംവിധാനം കയ്യിലുണ്ടായിരുന്നെങ്കില്‍ ഈ 'ഇടിവെട്ട്' ഒഴിവാക്കാമായിരുന്നു!)
രാധാമരങ്ങോടന്‍ : അങ്ങനെയാണെങ്കില്‍ ഇന്നു മുഴുവന്‍ കരണ്ടില്ലെങ്കിലും കുഴപ്പമില്ല അല്ലേ?
(ങ്ങാ..കാറ്റില്ലെങ്കിലും ലൈറ്റും കത്തിച്ചുവച്ച് ഒരു മുപ്പതുമണിക്കൂര്‍ ഉറങ്ങാമല്ലോ)
ഇതുകൂടാതെ പലവിധ ചെറുവക പരസ്യങ്ങള്‍ നമ്മുടെ ലജ്ജയുടെ തുമ്പില്‍ പിടിച്ച് വലിച്ച് വിട്ടോണ്ടിരിക്കും! അനുഭവി രാജാ അനുഭവി!!!

No comments:
Post a Comment