ഇന്നലെ ആരോ ദീപാവലിയുടെ ഐതീഹ്യം എന്നുപറഞ്ഞ് ഒരു കഥ പോസ്റ്റിയിരുന്നു! എന്നാല്‍ അത് തെറ്റാണെന്ന് ഈ ചരിത്ര സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തെര്യപ്പെടുത്തിക്കൊള്ളുന്നു!
പണ്ട് നാട്ടുരാജ്യങ്ങള്‍ മാത്രമുള്ള, ഇന്ത്യക്കാര്‍ ഇന്ത്യ കണ്ടുപിടിക്കുന്നതിനുമുന്പുള്ള അതേ സ്ഥലത്ത് ത്രിഗര്‍ത്തം എന്നൊരു ദേശം ഉണ്ടായിരുന്നു. പ്രജാ വത്സലനായ ഇവിടുത്തെ രാജാവിന്റെ പേര് രോമകേതു എന്നായിരുന്നു. നാട്ടില്‍ ഡവലപ്പ്മെന്റ് കൊണ്ടുവരുന്നതിന്റെ ഭാഗമായി ചെറുകിട വ്യവസായങ്ങളെ ഇദ്ദേഹം വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഏക സ്വഭാവദൂഷ്യം എന്നു പറയാനുള്ളത് ബീഡിവലി ആയിരുന്നു. ബീഡിവലിക്കും ബീഡിവ്യവസായപ്രോത്സാഹനത്തിനും വേണ്ടി എല്ലാ ദിവസവും കൊട്ടാരം സ്റ്റേഡിയത്തില്‍ ഇതിനായൊരു മത്സരം നടത്തിവന്നിരുന്നു. ആര് കൊണ്ടുവന്ന ബീഡി വലിച്ച് ഇദ്ദേഹം സംതൃപ്തനാകുന്നുവോ ആ ബീഡിക്കാരന് പട്ടും വളയും, പുട്ടും കടലയും പിന്നെ സ്വര്‍ണ്ണമെഡലും കാനായി കുഞ്ഞിരാമന്‍ ഉണ്ടാക്കിയ സണ്ണി ലിയോണിന്റെ ശില്പവും എല്ലാത്തിനും പുറമേ രണ്ടു വിളക്കും സമ്മാനമായി ലഭിച്ചിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് മഴുവെറിഞ്ഞ് കടല്‍ നികത്തി കരഭൂമിയാക്കിമാറ്റിയ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നാട്ടിലെ മ്മടെ തൃശ്ശൂര് കണിമംഗലത്ത്ള്ള കുഞ്ഞറതേട്ടന്‍ ഈ മത്സരത്തെക്കുറിച്ച് കേട്ടത്! കേട്ടപാതി കേക്കാത്തപാതി കുഞ്ഞറതേട്ടന്‍ കണിമംഗലം ഓവര്‍ബ്രിഡ്ജിനടുത്തുള്ള ദീപം ബീഡിയുടെ മാനേജരച്ചനെ പോയിക്കണ്ട് സ്തുതിചൊല്ലി ഒരു ആറ് പായ്ക്കറ്റ് ബീഡീം വാങ്ങി മുണ്ടിന്റെ കോന്തലയില് ഒരു പാര്‍സലും ണ്ടാക്കി തൃശ്ശൂര് സ്റ്റേഷനീന്ന് നേരെ ത്രിഗര്‍ത്തത്തിലേക്ക് വണ്ട്യാ കേറി!
മൂന്നാം ദിവസം സന്ധ്യക്ക് കൊട്ടാരം സ്റ്റേഷനില്‍ ചെന്നിറങ്ങി ഓടിപ്പിടഞ്ഞ് കൊട്ടാരത്തിലേക്ക് പോയിക്കൊണ്ടിരിക്കേ ദേ ഒരു വിളി! "കുഞ്ഞറതേട്ടാ....ഞാന്‍ണ്! അയ്! ദ് ഞാന്‍ണ്ന്ന്...!! ലോനപ്പന്‍ണ്!" നോക്കുമ്പോ കൂള്‍ഷോഡ സര്‍വ്വത്ത് എന്ന് സ്പഷ്ടടമലയാളത്തിലെഴുതിവച്ചിരിക്കുന്ന ഓറഞ്ചു നിറത്തില്‍, വിക്ഷേപണത്തിന് നിര്‍ത്തിയിരിക്കുന്ന റോക്കറ്റു പോലുള്ള ഒരു പെട്ടിക്കടയിലിരിക്ക്ണു മ്മടെ വടക്കേത്തലേരെ ലോനപ്പന്‍ക്ടാവ്!
"നിക്കാന്‍ നേരല്ല്യര ക്ടാവേ...!!" എന്നൊരു മറുപടിയുമായി കുഞ്ഞറതേട്ടന്‍ നേരെ പോയി മത്സരത്തിന്റെ എന്റ്രിഫോം വാങ്ങി ഫില്‍ ചെയ്തു കൊടുത്ത് ചോദിച്ച ചോദ്യത്തിന് ആദ്യം തന്നെ ബസ്സറമര്‍ത്തി ഉത്തരം പറഞ്ഞ് ക്വാളിഫൈഡായി!
"ബീഡിത്തമ്പുരാന്‍ രോമകേതു പഥാരഹേ ഹേ ഹോ ഹൈം!!"
എന്നൊരു ഭീകരമുന്നറിയിപ്പോടെ ഒരു കുല ചെത്തലപ്പട്ടികളേയും (കൂട്ടത്തോടെ കയറിട്ട് കെട്ടിനിര്‍ത്തിയിരുന്നതിനാല്‍ ഒരു കുല പട്ടികള്‍ എന്നു തന്നെ പറയണം!) കൊണ്ട് "ലകലകലകലകലകലകലകലകല" എന്ന ക്ഷത്രിയമന്ത്രവും ഉരുവിട്ടുകൊണ്ട് സാക്ഷാല്‍ രോമകേതു മഹാരാജാവ് എഴുന്നെള്ളി ആസനാസക്തനായി..സോറി ആസനസ്ഥനായി! പിന്നെ ബീഡിക്കെട്ടിനായി കുഞ്ഞറതേട്ടനു നേരെ കൈ നീട്ടി! കുഞ്ഞറത് തന്റെ സിക്സ് പാക്ക് എടുക്കാനായി മുണ്ടൊന്നു ലൂസാക്കി ആറുപായ്ക്കറ്റു ബീഡിയും രാജാവിന് നേരെ നീട്ടി. അദ്ദേഹം പള്ളിക്കെട്ട് പൊട്ടിച്ച് പള്ളിബീഡിയെടുത്ത് പള്ളിവലിതുടങ്ങി അവിടെയെല്ലാം സമൃദ്ധമായ പള്ളിപ്പുകകൊണ്ട് നിറഞ്ഞു. അത്ഭുതം! രാജാവിന്റെ മിഴികള്‍ ആനന്ദ നിര്‍വൃതിയില്‍ അര്‍ദ്ധനിമീലിതങ്ങളാകുന്നു! ആരവിടെ ! ഈ കുഞ്ഞറത് കൊണ്ടുവന്ന ബീഡി നമ്മെ ഇന്ദ്രലോകത്തെത്തിച്ചിരിക്കുന്നു! നാം സംപ്രീതനായി!! ഇദ്ദേഹത്തിന് സമ്മാനങ്ങള്‍ നല്കി ആദരിച്ച് തൃശ്ശൂര് ശക്തന്‍ സ്റ്റാന്ഡിലേക്കുള്ള ബസ്സ് കേറ്റി വിട്ടിട്ടു വാടാ പിയൂണേ..ന്നൊരു ഓര്‍ഡറും കൊടുത്തു.
വിജയശ്രീ ലാളിതനായ കുഞ്ഞറതേട്ടന്‍ ഓണാഘോഷമത്സരത്തിന് പ്രതീക്ഷിക്കാതെ കപ്പു കിട്ടിയ ചെക്കനെപ്പോലെ ഒറ്റക്ക് ആര്‍പ്പ് വിളിച്ച് ചാടിക്കളിച്ച് വരുന്നവഴിക്ക് മ്മടെ ലോനപ്പന്റെ കടേലൊന്നു കേറി!
ലോനപ്പന് ഈ ബീഡിവലിമത്സരം, കൊട്ടാരഫുട്ട്പാത്തിലെ കടയിലിരിക്കുന്നതുകൊണ്ട് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നതിനാല്‍ കുഞ്ഞറതേട്ടനോട് ഇപ്രകാരം ചോദിച്ചു
" ഇന്നെന്തൂട്ടാ 'വലി'?!
"ഇന്നാ...ഇന്ന് ദീപാ വലി..ഞാന്‍ കൊണ്ടന്ന് കൊട്ത്ത ദീപം ബീഡി! ഞാന്‍ കപ്പടിക്കേം ചെയ്തു!-കുഞ്ഞറതേട്ടന്‍.
ങ്ങാഹാ! ഇന്ന് ദീപാ വലി? വിശ്വാസം വരാതെ വടക്കേത്തലക്കാരന്‍!
അതേന്നേ!..ഇന്ന് ദീപാ വലി! ഞാന്‍ ഇതങ്ക്ട് ആഘോഷിക്കാന്‍ പോവ്വാ! ചീയ്യാരത്ത് പോയി ഉക്രാന്റെ പടക്കം വേടിച്ച് പൊട്ടിച്ച് തന്നെ ആഘോഷിക്കും! പിന്നെ ഈ രണ്ട് വെളക്കും അവിടെ കത്തിച്ച് വക്കും! ഇന്ന് മാത്രല്ല എല്ലാകൊല്ലോം ഈ ദീവ്സം ആഘോഷിക്കും! കുഞ്ഞറതേട്ടന്‍ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു!
അന്ന് കുഞ്ഞറതേട്ടന്‍ തുടങ്ങിവച്ച ആ ആഘോഷം കണ്ട് അവിടെ കുബേര്‍ കുഞ്ചിയും ചീനപ്പടക്കവും വിക്കാന്‍ വന്ന ചൈനീസ് സഞ്ചാരിയായ "ഹെന്റ മോ നിക്ക് വയ്യാങ്ങ്" ആണ് പോകുന്ന വഴിയിലുള്ള ആളുകളോടൊക്കെ "ഇന്ന് ദീപാ വലി, അതോണ്ട് എല്ലാവരും പടക്കം പൊട്ടിച്ച് ആഘോഷിക്കിന്‍!" എന്നു പറഞ്ഞ് കയ്യിലെ പടക്കം മുഴുവന്‍ ഇന്ത്യയൊട്ടാകെ വിറ്റ് ഈ ആഘോഷത്തിന് തുടക്കം കുറിച്ചത്! കഷ്ടകാലത്തിന് തമിഴ്നാട് ബോര്‍ഡര്‍ കടന്ന് കേരളത്തില്‍ എത്തിയപ്പോഴേക്കും "ഹെന്റ മോ നിക്ക് വയ്യാങ്ങ്" ന്റെ പടക്കം മുഴുവന്‍ തീര്‍ന്നതിനാല്‍ കേരളത്തില്‍ അത് പണ്ട് അത്രവലിയ ഒരാഘോഷമായിരുന്നില്ലെന്ന് "ഹെന്റ മോ നിക്ക് വയ്യാങ്ങ്" തന്റെ "ചരിത്രബോധിനി" എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്!

No comments:
Post a Comment