ആറാം ക്ലാസ്സിലും ഏഴാംക്ലാസ്സിലും ഒക്കെ പഠിക്കുമ്പോള്‍ പനിച്ചു കിടന്നപോലെ ഒന്നു പനിച്ചുകിടക്കാന്‍ തോന്നുന്നു! മൂക്കില്‍ നിന്ന് അഗ്നി പോലെ വമിക്കുന്ന ചൂടുശ്വാസവുമായി!. അമ്മ ഉണ്ടാക്കിത്തന്ന ചൂടന്‍ ചുക്കുകാപ്പിക്കും, അരച്ചിട്ടുതന്ന നെറ്റിയിലെ ചന്ദനലേപനത്തിനും തണുപ്പിക്കാനാവാതെ കടുത്ത പനിച്ചൂടില്‍ മയങ്ങിപ്പോകുന്ന പകല്‍നേരം.
വീടിനു മുന്‍പിലൂടെ ധൃതിയില്‍ നടന്നു പോകുന്ന അല്‍ഫോണ്‍സ ടീച്ചറോടോ, വളരെ പതിയെ ഒരു പിള്ളേര്‍ സമൂഹത്തോടൊപ്പം നടന്നുപോകുന്ന കമലടീച്ചറോടോ അമ്മ ഉറക്കെ വിളിച്ചുപറയുന്നതു കേള്‍ക്കാം!
"ടീച്ചറേ!..മോന്‍ ഇന്നില്ല്യാട്ടാ...ഭയങ്കര പന്യാ ചെക്കന്! ഇന്നലെ സ്കൂള് വിട്ട് വന്നപ്പോ തന്നെ കേറി കെടന്നതാ! ഔ!..രാത്ര്യൊക്കെ ചെക്കന്‍ പനിച്ച് തുള്ള്വായിരുന്നു ! ഇന്നുങ്കുടി നോക്കീട്ട് കൊറഞ്ഞില്ലെങ്കി ഡേക്ടറ്‍ടടുത്ത് പൂവാന്നാ വിചാരിച്ചേക്കണേ"
വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു അക്കാലത്ത് അമ്മക്ക്. പിന്നെ പനികളും ഇന്നത്തെ അത്ര അപകടകാരികളല്ലായിരുന്നു അന്ന്. ഒരു പത്തരയാവുമ്പോഴേക്കും പാത്രം കഴുകലും മുറ്റം അടിച്ചുവാരലും ചോറുവക്കലുമൊക്കെ കഴിഞ്ഞ്, ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെയടുത്തേക്കു വരുന്ന തള്ളപ്പൂച്ച പതിഞ്ഞ ശബ്ദത്തില്‍ കുറുകുന്ന പോലെ അമ്മ പതുക്കെ വിളിക്കും
" മോനേ!..ഒറങ്ങ്വാ..അമ്മ അല്‍ഫോണ്‍സടീച്ചറോട് പറഞ്ഞട്ട്ണ്ട് ട്ടാ!"
എന്നിട്ട് പാത്രം കഴുകിയതുകൊണ്ട് വല്ലാതെ തണുത്തുപോയ കൈ നെറ്റിയിലും കഴുത്തിലും വച്ച് ഒട്ടും കുറവില്ല പനിയെന്ന് തിരിച്ചറിഞ്ഞ്, അത് ഭാവിക്കാതെ അല്പം മങ്ങിയ മുഖത്തോടെ പറയും..
"ങ്ങ!..കൊറഞ്ഞൂലോ...അമ്മ ഇത്തിരി കഞ്ഞി ചൂട്ടോടെ കൊണ്ടുവരട്ടെ?! അത് കുടിച്ച് കഴിഞ്ഞാ ഒന്നു വിയര്‍ക്കും..അപ്പോ പനീം പൂവും".
അതു സത്യമാണ്! ആ കഞ്ഞികുടിയില്‍ ഒന്നു വിയര്‍ത്ത് കടുത്ത പനിയില്‍ നിന്ന് ആശ്വാസം ലഭിക്കും. പിന്നെ പതുക്കെ എഴുന്നേറ്റ് ഉമ്മറത്തെ കറുത്ത നിറമുള്ള തണുത്ത നിലത്തിരുന്ന് പേപ്പര്‍ വായിക്കാന്‍ ശ്രമിച്ച് തലയുടെ കനം മൂലം അതിനു സാധിക്കാതെ ശ്രമം ഉപേക്ഷിച്ച് മുറ്റത്തേക്കുള്ള ഉമ്മറത്തെ ചവിട്ടുപടിയുടെ അവസാനത്തേതില്‍ ആകാശവും നോക്കിയിരിക്കുമ്പോള്‍ വീടിനകം അടിച്ചുവാരുന്ന അമ്മ പണിക്കിടയിലൂടെ ഒരു ശാസനയോടെ അകത്തേക്ക് വിളിക്കും..
" ങ്ങാ! തലപൊക്കാറായി ല്ലേ!..ആ തണുപ്പടിക്കാണ്ട് ഇവിടെ വന്ന് കെടന്നേ!..കൊറച്ച് കഴിഞ്ഞാ അമ്മ കൊറച്ചുംകൂടി കഞ്ഞിതരാം! അതും കുടിച്ച് പകുതി അള്‍ട്രാജിനും കഴിച്ച് കെടന്നോ! ഒന്നുങ്കുടി ഒറ്ങ്ങ്യാ പനിവിട്ടോളും".
ഉറക്കം കഴിഞ്ഞെണീക്കുന്ന നേരമാണ് എന്റെ പനിക്കാലത്തിന്റെ ഏറ്റവും മനോഹരമായ നേരം. അയല്‍വക്കത്തെ വീടുകളിലെ സ്കൂള്‍ വിട്ടു വന്ന കുട്ടികള്‍ കളിക്കുന്നതിന്റെ ശബ്ദകോലാഹലങ്ങള്‍, ഉറക്കെയുള്ള ഗാനാലാപനങ്ങള്‍, പോക്കുവെയില്‍ മഞ്ഞനിറം പൂശിയ വൃക്ഷത്തലപ്പുകള്‍,കൂടണയാറായ പക്ഷികളുടെ ലാസ്റ്റ് മിനിറ്റ് ഷോപ്പിംഗ്, ആട് മാടുകളുടെ സന്ധ്യാവന്ദനങ്ങള്‍, അമ്മ വെള്ളം കോരുന്നതിന്റെ ബക്കറ്റ് കിലുക്കങ്ങള്‍, പണികഴിഞ്ഞുപോകുന്ന തൊഴിലാളികളുടെ കുശലാന്വേഷണങ്ങള്‍, ക്ലോക്കിനു പകരമായി നാട്ടുകാര്‍ കണ്ടെത്തിയ, അതിലും കൃത്ര്യതയുള്ള ബസ്സുകളുടെ ഹോണ്‍ മുഴക്കങ്ങള്‍ എന്നു വേണ്ട എന്തിലും ഏതിലും മനോഹാരിത മാത്രം ദര്‍ശിക്കാവുന്ന വൈകുന്നേരങ്ങള്‍.
അവസാനത്തെ വെയില്‍ നാളവും അണഞ്ഞുകഴിയുമ്പോഴാവും അഛ്ചന്റെ വരവ്. സൈക്കിളും എടുത്തുയര്‍ത്തി പടിപ്പുരയുടെ മൂന്നു പടിക്കെട്ടും കടന്ന് ഗൌരവഭാവത്തോടെയുള്ള ആ വരവ് മറക്കാനേ കഴിയാത്തൊരു കാഴ്ചയാണ്.
"ആ കൊതുകടി കൊള്ളാണ്ട് അകത്തു പോയി കെടക്കടാ!.."
എന്ന ശാസനയോടെയാണ് അഛ്ചന്റെ സുഖാന്വേഷണം(അസുഖാന്വേഷണം!)ആരംഭിക്കുക. പിന്നെ സൈക്കിള്‍ നിന്നെടത്തുതന്നെ സ്റ്റാന്ഡിട്ട് വച്ച് നേരെവന്ന് നെറ്റിയിലും കഴുത്തിലും കവിളിലും ഒക്കെ കൈവച്ച് നോക്കി തലകുലുക്കി "കൊറഞ്ഞു! കൊറഞ്ഞു" എന്ന് സ്വയം സമാധാനിച്ച് സൈക്കിളും തള്ളി പടിഞ്ഞാപ്രത്തേക്ക്.
നാല്പതു വാട്ട് ബള്‍ബിന്റെ മങ്ങിയ മഞ്ഞവെളിച്ചത്തില്‍ ഒരു ബനിയനുമീതെ രണ്ടു ഷര്‍ട്ടുമിട്ട് ഒരു ക്വിന്റല്‍ ഭാരമുള്ള തലയും സ്വന്തം ശബ്ദം തന്നെ വിദൂരതയില്‍ നിന്നു കേള്‍ക്കുന്ന പോലുള്ള അവസ്ഥയുമായി ഇരിക്കുമ്പോള്‍ അമ്മ മേല്‍ക്കഴുകലും നാമം ചൊല്ലലും കഴിഞ്ഞ് അടുത്തു വന്നിരിക്കും. പിന്നെ ആശ്വസിപ്പിക്കലാണ്! അതില്‍ സഹതാപവും വാത്സല്യവും ഉപദേശവും ശാസനയും വേവലാതിയുമെല്ലാമുണ്ടായിരിക്കും. മിക്കവാറും അത് തുടങ്ങുക ഇങ്ങനെയായിരിക്കും
" പറഞ്ഞത് കേക്കാത്തോണ്ടല്ലേ നിന്‍ക്ക് ഇങ്ങനെയൊക്കെ വരണത്! കുളിച്ചാ തല ശരിക്ക് തോര്‍ത്താന്‍ സമ്മതിക്കില്ല്യ, ന്നാ ഒരു മിനിറ്റ് വെറ്തേ ഇരിക്കൂല്യ! ആ വെള്ളോം വെയര്‍പ്പൂം താന്നട്ടല്ലേ ഇങ്ങന്യൊക്കെ ണ്ടാവണത്? മറ്റ് രണ്ടാള്‍ക്കും വരണ പോലെയല്ല നിന്‍ക്ക് എന്തെങ്കിലും വന്നാ! നിന്‍ക്ക് ശ്വാസം മുട്ടല്ള്ളതാ! അതാ ന്റെ പേടി, അനുഭവിക്കണോരേക്കാളും വെഷമാ അത് കണ്ട് നിക്കണോര്ക്ക്!".(ഇതിനിടയില്‍ ഒരു രഹസ്യം! ഒന്‍പതാം ക്ലാസ്സ് വരെ എന്റെ തലതോര്‍ത്തി തന്നിരുന്നതും മുടിചീകിത്തന്നിരുന്നതും എന്റമ്മയാണ്).
ഇതു തീരുമ്പോഴേക്കും ഒരു പ്ലേറ്റില്‍ ചൂടുകഞ്ഞിയും പപ്പടം ചുട്ടതും എന്തെങ്കിലും ഉപ്പിലിട്ടതുമായി അഛ്ചന്‍ റെഡി. രാത്രിയില്‍ മൂന്നുപേര്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും. പകല്‍ മുഴുവന്‍ കിടന്നുറങ്ങിയതുകൊണ്ട് ഞാനും, രാത്രിയില്‍ എപ്പോഴാണ് ചെക്കന്‍ കാപ്പിയോ വെള്ളമോ ചോദിക്കുക എന്നാലോചിച്ച് അഛ്ചനും, പനിതിരിഞ്ഞ് അത് ശ്വാസം മുട്ടലാകുന്നുണ്ടോ എന്ന വേവലാതിയുമായി അമ്മയും! ഇനി ഒരിക്കലുമില്ല എന്നറിയുമ്പോഴും അറിയാതെ മോഹിച്ചുപോകുന്നു, ഒന്നുകൂടി ഈ സാന്ത്വനം അനുഭവിച്ച് ഒന്നു പനിച്ച് വിറച്ച് കിടക്കാന്‍.

No comments:
Post a Comment