"ഞങ്ങള് യക്ഷികള് ഐസ്ക്രീം കഴിക്കില്ല്യാ!...പകരം ചുണ്ണാമ്പാ സ്പൂണോണ്ട്
കോരിക്കോരിക്കഴിക്ക്വാ..!! കമലവിലാസിന്റെ ചുണ്ണാമ്പിന്റെ ആ നെറോം
രുചീമൊക്കെ ആലോചിക്കുമ്പോ കൊത്യാവണു! ങ്ങാ..അതൊക്കെ ഒരുകാലം"!!
"കമലവിലാസ് പണി നിര്‍ത്തിയകാരണം കൊണ്ട് ഭൂമീല്‍ക്ക് വരാന്‍ ഇപ്ലത്തെ തലമുറേലെ യക്ഷിപ്പിള്ളേര്‍ക്കൊന്നും ഒരു താല്പര്യോല്ല്യ! അവര് പറയണത് "എത്രപാതിരയായാലും ഒറ്റയണ്ണം ഉറങ്ങില്ല! എല്ലാവഴീലും എപ്പഴും ആള്‍ക്കാരാ! മൂത്രൊഴിക്കാന്‍ പോലും ഒരൊഴിവുകിട്ടില്ല്യാന്നാ"! തന്നെയല്ല ചോര കുടിച്ചാ പിന്നെ രണ്ടീസത്തയ്ക്ക് തലപൊങ്ങില്ല്യ! ഭയങ്കര ഹാങ്ങോവറാ! അങ്ങനെ എന്തൊക്ക്യോണ്ട് ത്രേ ഇപ്ലത്തെ ആണുങ്ങടെ ചോരേല്! അബദ്ധത്തിലെങ്ങാനും ചില വീരന്മാരുടെ കയ്യില്‍ പെട്ടാല്‍ പിന്നെ എത്രപേരാ വന്ന് അര്‍ച്ചന നടത്തീട്ട് പോവാന്ന് പറയാനുംപറ്റില്ല! ഞങ്ങക്ക് കേസു നടത്താന്‍ കോടതിയൊന്നൂല്ല്യല്ലോ?! പിന്നെ ആകെള്ളൊരു ധൈര്യം പിടിച്ച് തറയ്ക്കാന്‍ പറ്റ്യേ വല്ല്യേ മരങ്ങളൊന്നൂല്ല്യാന്ന്ള്ളതാ! ഒരു സംവിധായകന്‍ എടയ്ക്കൊക്കെ കൊറച്ച് കാശ് അയച്ചുതരും. ഇപ്പോ അയാളേം ഗ്രൂപ്പീന്ന് പൊറത്താക്ക്യേ കാരണം അതും നിന്നു. പിന്നെയീ ടീവീടേം മൊബൈലിന്റേം റേഡിയേഷന്‍ കാരണം ഞങ്ങടെ മിക്ക വീടുകളിലും അംഗവൈകല്യമുള്ള ഓരോരുത്തരുണ്ട്! വല്ല്യ കഷ്ടപ്പാടാ! ന്നാലും ആന മെലിഞ്ഞാ തൊഴുത്തില്‍ കെട്ടാന്‍ പറ്റ്വോ? ! തെണ്ടീട്ടായാലും എന്തെങ്കിലും കിട്ട്വോന്ന് നോക്കാന്‍ പോയതാ വടക്കേ പനയിലെ മാളു. ചെന്ന് പെട്ടത് ചോറ്റാനിക്കര നടേലും! അന്ന് ഓട്യേ ഓട്ടം എവിടയ്ക്കാണെന്നൊരു നിശ്ശ്യോല്ല്യ!! ഞങ്ങക്കാരാ ഇതൊക്കെ പോയി നോക്കാനുള്ളത്! നിങ്ങളായിട്ട് തന്നെ എന്തെങ്കിലുമൊക്കെ ചെയ്തു തരണം!"

"ശിശുദിനം വനിതാദിനം പുരുഷദിനം ഹിജഡദിനം എന്നിങ്ങനെ ഇന്നാട്ടില്‍
എല്ലാത്തിനും ഓരോ ദിനങ്ങളുണ്ട്, അന്നെല്ലാം നമ്മള്‍ മറക്കുന്ന ഒരു വിഭാഗം
നമുക്കിടയില്‍ ജീവിക്കുന്നുണ്ട്! യക്ഷികള്‍! ജനബാഹുല്യം കൊണ്ട് രാത്രി
പുറത്തിറങ്ങാന്‍ പോലും പറ്റാതെ പട്ടിണിയും പരിവട്ടവുമായിക്കഴിയുന്ന ഇവരെ
പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു എന്തങ്കിലും നടപടി ഉടനെ
ഉണ്ടാവണമെന്നാണ് 80 കഴിഞ്ഞിട്ടും ഇന്നും വലിയൊരു കുടുംബത്തിന്റെ ചുമതല
മുഴുവന്‍ ഏറ്റെടുത്ത് അവരുടെ വിശപ്പടക്കാനായി അലയേണ്ടിവരുന്ന നീലി എന്ന
യക്ഷിമുത്തശ്ശിയെപ്പോലുള്ളവരുടെ ആവശ്യം!"
കുടപ്പനക്കുന്ന് യക്ഷിക്കോളനിയിലെ കരിമ്പനയ്ക്കല്‍ നീലിയുടെ വീട്ടില്‍ നിന്നും ക്യാമറാമാന്‍ ഭൂതനാഥിനൊപ്പം പ്രേതാനന്ദ് നരവംശം... യക്ഷ്യാനെറ്റ് ന്യൂസ്

No comments:
Post a Comment