തെങ്ങിന്‍ തോപ്പുകള്‍ ആഢ്യത്വത്തിന്റെ ഷോറൂമുകളും തേങ്ങ ഹരിതസ്വര്‍ണ്ണവുമായിരുന്ന കാലത്ത് നാട്ടില്‍ ഗള്‍ഫ് ലുങ്കി ഉടുക്കാതെ വെള്ളമുണ്ട് ഉടുത്ത് നടന്നിരുന്ന ഏക ഗള്‍ഫുകാരന്‍ എന്ന വിശേഷണത്തിനര്‍ഹനായിരുന്ന തൈപ്പറമ്പില്‍ കൊച്ചുരാമന്‍ രവീന്ദ്രന്‍ എന്ന രവിയേട്ടന്‍ വീടിനോട് ചേര്‍ന്ന് കിടന്നിരുന്ന അഞ്ചുസെന്റ് ചുളുവിലക്ക് വാങ്ങി. ഈ വിവരം നാലാളറിയട്ടെ എന്നുകരുതി അതിരാവിലെ കുളിയും കഴിഞ്ഞ് സ്വര്‍ണ്ണമാലയും കാട്ടി ട്രിപ്പിള്‍ ഫൈവിന്റെ മേഘപാളികള്‍ക്കിടയിലൂടെ ഈ പുതുപ്പറമ്പില്‍ ഒഴുകി നടക്കുമ്പോള്‍ വഴിയിലൂടെ പോകുന്നവരെല്ലാം ഈ പറമ്പിന്റെ പ്രൌഢി കണ്ട് "രവിയേട്ടന്‍ ഈ പറമ്പ് ഉച്ചക്ക് പന്ത്രണ്ട് മണിക്കാണോ വാങ്ങിയത്"(സൂര്യന്‍ ഉച്ചിയിലായതിനാല്‍ മേലോട്ടു നോക്കാതെയാണോ വാങ്ങിയത് എന്ന അര്‍ത്ഥത്തില്‍!)എന്ന് ആരാഞ്ഞുകൊണ്ടിരുന്നു!
അത്രക്കായിരുന്നു കാഫലം! ആകെയുണ്ടായിരുന്ന ആറ് തെങ്ങിലും കൂടി മൊത്തത്തില്‍ ആറു തേങ്ങ! മനപ്പറമ്പില്‍ നിന്നും തേങ്ങയിടല്‍ കഴിഞ്ഞ് മടങ്ങുന്ന വേലായുധനെ കണ്ടപ്പോള്‍ രവിയേട്ടനിലെ ആ 'ആഢ്യന്‍ മുതലാളി' കെട്ടുപൊട്ടിച്ചു പുറത്തു ചാടി.
"വേലായുധാ..നാളെ പറ്റ്യാ ഒന്നിങ്ങ്ട് എറങ്ങ്..മഴവര്വല്ലേ! തേങ്ങേം ഇടണം കൊരക്കും ഒന്നു വെളുപ്പിക്കണം"(കൊരക്ക് വെളുപ്പിക്കല്‍-തെങ്ങിന്റെ തലപ്പ് ഉണക്കപ്പട്ടയും മറ്റ് ചപ്പുചവറുകളും നീക്കി വൃത്തിയാക്കുന്നതിന് ഞങ്ങടെ പൂര്‍വ്വികര്‍ കണ്ടുപിടിച്ച വാക്ക്).
നാളത്തേക്ക് തൊഴിലുറപ്പു കിട്ടിയ വേലായുധന്‍ ആനന്ദാതിരേകത്തോടെ നാളെ പണിയെടുക്കാന്‍ പോകുന്ന വിളനിലത്തിലേക്ക് ഒന്നു നോക്കി. പിന്നെ ബാലചന്ദ്രമേനോന്‍ നെഞ്ചുഴിഞ്ഞ് മേലോട്ടു നോക്കി നില്ക്കുന്നതുപോലെ ഒരു നിമിഷം "സ്റ്റില്‍ ആയി. അതിനുശേഷം അവിശ്വസനീയതയോടെ രവിയേട്ടനെ ഒന്നു നോക്കി. ആക്കിയതാണോ?..ഒരു സംശയം!. പിന്നെ വിനയപൂര്‍വ്വം രവീന്ദ്രന്‍ എന്ന രവിയേട്ടന് ഉണ്ടാകാന്‍ പോകുന്ന നഷ്ടത്തെക്കുറിച്ചാലോചിച്ചിട്ടോ എന്തോ ഒഴിവാകാനൊരു ശ്രമം നടത്തി.
"മഴ ഒന്നങ്ങ്ട് വീണോട്ടെ..ന്നട്ട് ചെയ്യാം..ല്ലിങ്ങപ്പിന്നെ മഴക്കുമുമ്പ് ഒന്നുങ്കുടി ചെയ്യണ്ടിവരും".
ആരോട്?!.. രവിയേട്ടനാരാമോന്‍!
"ഏയ് അതൊന്നും ശരിയാവില്ല്യ..വേലായ്തന്‍ നാളെന്നെങ്ക്ട് പോരേ, മറ്റന്നാ മോട്ടറ് വക്കാന്‍ ആള് വരും അപ്പോപ്പിന്നെ കൂടെ നിക്കാന്‍ പറ്റില്ല്യ.. അതോണ്ടാ!".
രവിയേട്ടന്‍ വിജയശ്രീലാളിതനായി! ഗള്‍ഫ്‌കാരനെ പിണക്കേണ്ടല്ലോ എന്നു കരുതി വേലായുധന്‍ മനപ്പൂര്‍വ്വം കീഴടങ്ങി. ആകെ കേറണ്ടത് ആറ് തെങ്ങ്! ഇടേണ്ടത് ആറ് തേങ്ങ! പിന്നെ കുറച്ച് മാന്തലും പറിക്കലും! ആകെക്കൂടി അര മണിക്കൂറ് മതി. അതിനാണ് കൂടെ നിക്കാന്‍ ഒരാള്! പത്തുമുന്നൂറ് തെങ്ങുള്ള മനപ്പറമ്പില്‍ ആരും കൂടെ നിക്കാറില്ല ന്നട്ടാ..വ്ടെ. വേലായുധന്‍, മനക്കലെ തിരുമേനിയുടെ പാദങ്ങളില്‍ മനസ്സുകൊണ്ടൊരു തേങ്ങയടിച്ചു!
പറഞ്ഞ നേരത്തുതന്നെ വേലായുധന്‍ വന്നു! ടര്‍ക്കി ടവ്വലും പുതച്ച് ഇളം വെയിലും കാഞ്ഞ് ചായകുടിച്ചുകൊണ്ടിരുന്ന രവിയേട്ടന്‍ ചായകുടികഴിഞ്ഞ് ഗ്ലാസ്സ് വര്‍ക്ക് ഏരിയക്ക് പുറത്തുള്ള അമ്മിയില്‍ വച്ച് തിരിയുമ്പോഴേക്കും വേലായുധന്റെ ജോലി കഴിഞ്ഞു. മുതലാളിക്ക് ആനന്ദമേകുന്ന ഒരവസരം കൂടി! കൂലികൊടുക്കല്‍ ചടങ്ങ്!
പ്പൊ എങ്ങന്യാ വേലായ്താ..കൂല്യൊക്കെ?!..
എന്ന നിസ്സാരവല്കരിച്ചുകൊണ്ടുള്ള സ്ഥിരം ചോദ്യത്തിനുശേഷം പറഞ്ഞകൂലിയും കൊടുത്ത്
'ഇനീപ്പോ നാട്ടില് ഗള്‍ഫ്‌കാര്‍ക്ക് മാത്രേ ജീവിക്കാമ്പറ്റുള്ളൂന്നാ തോന്നണേ"
എന്ന പ്രാരാബ്ധപല്ലവി അഭിമാനത്തോടെ പാടി അകത്തേക്ക് കയറാന്‍ തിരിയുന്ന നേരത്ത് ഒന്നു നടുങ്ങി.വേലായുധന്റെ കയ്യിലെന്താണ്?! ഗള്‍ഫ് മുതലാളിയുടെ ആഢ്യമനസ്സിനുമേലെ സുരേഷ്ഗോപിയുടെ ബാധകയറി! അധര്‍മ്മം!...എന്താ നാട്ടിലെ തൊഴിലാളികള്‍ ഇങ്ങനെ! പറഞ്ഞകൂലികൊടുത്ത ശേഷവും പകല്‍ക്കൊള്ള നടത്തുന്നോ?! ആകെ വീണ ആദായം, ആറു തേങ്ങ, മൊത്തമായും എടുത്ത് കോര്‍ത്തുകെട്ടി തോളിലിട്ട് വേലായുധന്‍ നടന്നു നീങ്ങുന്നു!
"വേലായ്താ...ദ് കൊള്ളാലോ!!... ആകെവീണ ആറും നീകൊണ്ടോയാ എങ്ങന്യാ..വേണങ്കി ഒന്നെടുത്തോ ബാക്കി അവടെ ഇട്"
നേരം മിനക്കെടുത്തുന്ന അലോസരത്തോടെ വേലായുധന്‍ തിരിഞ്ഞുനിന്നു...പിന്നെ തിരികെവന്നു.
"നിങ്ങള് നാട്ടിലില്യാത്തേന്റെ കൊഴപ്പാ..ഇപ്പൊ ഇങ്ങന്യാ...കേറാനൊരണ്ണം ഏറങ്ങാനൊരെണ്ണം പൊതിക്കാനൊരണ്ണം ഉടയ്ക്കാനൊരണ്ണം പിന്നെ ഒരണ്ണം ഇനിക്ക് വേണം ഒരണ്ണം ഞാന്‍ തരില്ല്യ..പ്പൊ ആറിന്റേം കണക്ക് ശരിയായില്ല്യേ?!"
തൊഴിലാളികളുടെ അവകാശത്തെപ്പറ്റി വേലായുധന്റെ അനൌണ്‍സ്മെന്റ്! പിന്നെ ഒരാത്മഗതവും;
"മഴയത്ത് തന്നെവീഴണങ്കി വീണോട്ടെ ന്ന് കര്തീട്ടാ ഒരു മഴപെയ്തട്ട് ഇതൊക്കെ ചെയ്യാന്ന് പറഞ്ഞത്! യോഗല്ല്യാ അതന്നെ!"
അന്നത്തെ രവിയേട്ടന്റെ ശാപഫലമായാണ് തേങ്ങക്ക് ഇങ്ങനെ വിലകുറയാനിടയായതും തെങ്ങിന്‍തോപ്പുകള്‍ അന്യം നിന്നതും തെങ്ങുകയറ്റക്കാര്‍ എന്ന സ്പീഷീസ് വംശനാശത്തിന്റെ വക്കിലെത്തിയതും എന്ന് ചിലരെങ്കിലും ഞങ്ങളുടെ നാട്ടില്‍ ഇന്നും വിശ്വസിക്കുന്നു!

No comments:
Post a Comment